പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി : ഒരു മാസത്തിനിടെ ഡീസലിന് ഒന്‍പത് രൂപയിലധികവും, പെട്രോളിന് ഏഴ് രൂപയോളവും കൂട്ടി
പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി : ഒരു മാസത്തിനിടെ ഡീസലിന് ഒന്‍പത് രൂപയിലധികവും, പെട്രോളിന് ഏഴ് രൂപയോളവും കൂട്ടി
ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഒന്‍പത് രൂപയിലധികവും, പെട്രോളിന് ഏഴ് രൂപയ്ക്കടുത്തുമാണ് വര്‍ദ്ധിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 94 പൈസയും, ഡീസലിന് 104 രൂപ 72 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108 രൂപ 95 പൈസയും, ഡീസലിന് 102 രൂപ 80 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 109 രൂപ 45 പൈസയും, ഡീസലിന് 102 രൂപ 93 പൈസയുമാണ് വെള്ളിയാഴ്ചത്തെ വില.