സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു ; പവന് 80 രൂപ കൂടി 35880 ആയി
1 min readരണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയും ആണ് ഇന്നത്തെ നിരക്ക്. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,475 രൂപയിലും പവന് 35,800 രൂപയിലും ആണ് രണ്ടു ദിവസം വ്യാപാരം നടന്നത്.
ഒക്ടോബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ചു ഒക്ടോബറിൽ സ്വർണ വിപണി മുന്നേറ്റം തുടരുന്നു.ഒക്ടോബർ 17 ന് ശേഷം സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞിട്ടില്ല എന്നുള്ളതും നിക്ഷേപകർക്കും വ്യാപാരികൾക്കും ആശ്വാസം നൽകുന്നുണ്ട്. ഒക്ടോബർ മാസം ഇത് വരെ പവന് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർദ്ധിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണം ബോണ്ട് വരുമാന വീഴ്ചയോടെ മുന്നേറ്റം ആരംഭിച്ചു. 1800 ഡോളർ കടന്ന് സ്വർണം മുന്നേറിയേക്കാം.1780 ഡോളറിൽ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു.
1800 ഡോളറിന് മുകളിൽ സ്വർണം സ്ഥിരത കൈവരിച്ചേക്കും.