October 13, 2024

തലക്കര ചന്തുവിന്റെ പേരിൽ വയനാട്ടിൽ സൈനിക വിദ്യാലയം സ്ഥാപിക്കണം

Share

തലക്കര ചന്തുവിന്റെ പേരിൽ വയനാട്ടിൽ സൈനിക വിദ്യാലയം സ്ഥാപിക്കണം

പനമരം: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യകാല രക്തസാക്ഷികളിൽ ഒരാളായ കുറിച്യപടത്തലവൻ തലക്കര ചന്തുവിന്റെ പേരിൽ വയനാട്ടിൽ സൈനിക വിദ്യാലയം സ്ഥാപിക്കണമെന്ന് വനവാസിവികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമൻ ആവശ്യപ്പെട്ടു.

വയനാട് പൈതൃക സംരക്ഷണ കർമസമിതിയുടെ ആഭിമുഖ്യത്തിൽ പനമരം ബ്രിട്ടീഷ് മിലിട്ടറി പോസ്റ്റ് ആക്രമണത്തിൻെറ 219-മത് വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ നിരവധി സൈനിക വിദ്യാലയങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിലൊന്ന് വനവാസികൾക്ക് പ്രാമുഖ്യമുള്ള വയനാട് ജില്ലയിൽ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പനമരം തലക്കര ചന്തു സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പൈതൃക സമിതി പ്രസിഡൻറ് എ.വി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സ്മൃതിമണ്ഡപത്തിൽ ആദ്യമായി ദീപശിഖ കൊളുത്തിയ അധ്യാപകനായ എൻ.ശശിധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. എസ്.ടി. മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ, ഖണ്ഡ് കാര്യവാഹ് എം.വിനോദ്, വയനാട് പൈതൃക സംരക്ഷണ കർമസമിതി സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, എ.ഗണേശൻ എന്നിവർ സംസാരിച്ചു. ചടങ്ങിനു മുന്നോടിയായി തലക്കര ചന്തു സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.