ഐ.ആർ.ഡബ്ല്യൂ വയനാട് ജില്ലാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി
*ഐ.ആർ.ഡബ്ല്യൂ വയനാട് ജില്ലാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി*
ബത്തേരി : ഐഡിയൽ റിലീഫ് വിംങ് (ഐ.ആർ.ഡബ്ല്യൂ) വയനാട് ജില്ലാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കട്ടയാട് നിർധയായ സ്ത്രീക്ക് തല്കാലികമായ വീട് നിർമിച്ചു നൽകി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി 35-ാം വാർഡ് കൗൺസിലർ ഷൗക്കത്ത് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡർ കെ.എം ആബിദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഗവേണിംഗ് ബോഡിയംഗം സി.എം അഷറഫ് ഐ.ആർ.ഡബ്ല്യൂവിനെ പരിചയപ്പെടുത്തി. പി.ആർ സെക്രട്ടറി പി.എ ഇബ്രാഹിം വാർഡ് കൗൺസിലർക്ക് ബ്രോഷർ നൽകി. വനിത കോഡിനേറ്റർ കെ.കെ അദീല, പി.ശംസുദ്ദീൻ, വി.എസ് ഷഹൽ റഹ്‌മാൻ, കെ.വി അബ്ദുർ ഗഫൂർ, കെ.സാലിഹ് എന്നിവർ നേതൃത്വം നൽകി.