October 11, 2024

ചെളിക്കുളമായി റോഡ്; യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനെതിരെ സമരവുമായി
യൂത്ത് ലീഗ്

Share

ചെളിക്കുളമായി റോഡ്; യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനെതിരെ സമരവുമായി
യൂത്ത് ലീഗ്

പനമരം: പനമരം ബ്ലോക്ക് ഓഫീസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഭരിക്കുന്ന പനമരം ബ്ലോക്ക് പഞ്ചായത്തിന് മുമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു.

ഏറെ പഴക്കംചെന്ന പനമരത്തെ ബ്ലോക്ക് ഓഫീസ് റോഡ്
ചെളിക്കുളമായിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ബ്ലോക്ക് പഞ്ചായത്ത് അധികൃതർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള സമരം.
കോടികൾ മുടക്കി നിർമിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടവും, ഇപ്പോൾ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പോലീസ് സ്റ്റേഷൻ
കെട്ടിടവും വന്നതോടെയാണ്
50 ഓളം വീട്ടുകാർക്ക് ഏക ആശ്രയമായ ഈ റോഡ് താഴുകയും ചെളിക്കുളമായി മാറുകയും ചെയ്തതെന്ന് പ്രവർത്തകർ ആരോപിച്ചു. കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികൾക്കായി നിർമിതി വയലിൽ മണ്ണിട്ട് നികത്തിയതും ടിപ്പർ പോലുള്ള വാഹനങ്ങൾ ധാരാളം എത്തിയതും നിലവിലെ റോഡ് പൊളിയാൻ കാരണമായതെന്ന് പ്രദേശവാസികളും ആരോപിച്ചു.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും യൂത്ത്
ലീഗ് പ്രവർത്തകരും
നിരവധി തവണ ബന്ധപ്പെട്ടിട്ടും ഉത്തരവാദപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നിരുത്തരവാദ സമീപനമാണ് സ്വീകരിച്ചക്കുന്നത്. ഇതോടെയാണ് യൂത്ത്ലീഗ് സമരത്തിനിറങ്ങിയത്.

റോഡിൽ മൂന്നിടങ്ങളിലായി വലിയ ഗർത്തങ്ങളാണ്. ഇതിലാകെ ഓടകളിൽ നിന്നെത്തുന്നതുൾപ്പെടെയുള്ള മലിന
ജലം തളംകെട്ടി കിടക്കുകയാണ്. ഇതോടെ കാൽനട പോലും സാധ്യമാവാതെ നാട്ടുകാർ ദുരിതത്തിലാണ്.

ഇന്ന് നടന്ന സൂചന സമരത്തോടെ പനമരം പോലീസിൻ്റെയും
ഭരണ സമിതിയുടെയും
നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി നടന്ന
ചർച്ചയിൽ രണ്ട് ദിവസത്തി
നകം റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന ഭരണ സമിതിയുടെ
ഉറപ്പിൻമേൽ സമരപരിപാടി
താൽക്കാലികമായി അവസാനിപ്പിച്ചു.

പ്രതിഷേധ ധർണ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് കുനിയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജാബിർ വരിയിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സാലിഹ് ദയരോത്ത്, റിയാസ് തിരുവാൾ, സൗബാൻ പുനത്തിക്കണ്ടി, കെ.കെ അൻവർ,
അജ്മൽ തിരുവാൾ, മുനീർ നീരട്ടാടി, ബാവ പരക്കുനി, ഷബ്നാസ് തോട്ടുങ്ങൽ, ബഷീർ ചങ്ങാടക്കടവ്,
സാദിക്ക് ബാണത്തുങ്കണ്ടി, മുഹമ്മദ് സെവൻ സ്റ്റാർ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.