സംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ; ജാഗ്രതയിൽ സംസ്ഥാനം
1 min readസംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ; ജാഗ്രതയിൽ സംസ്ഥാനം
നീരൊഴുക്ക് ശക്തമായതോടെ സംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ഉയര്‍ന്നു.ഇന്നലെ അണക്കെട്ടില്‍ 69.39 % വെള്ളമുണ്ട്. സംസ്ഥാനത്തു പ്രതീക്ഷിച്ചതിലും 23 % മഴ കുറവാണെങ്കിലും ശക്തമായ മഴ തുടര്‍ച്ചയായി ലഭിച്ചതോടെ നീരൊഴുക്ക് വര്‍ധിച്ചതാണു ജലനിരപ്പ് ഉയരാന്‍ കാരണം.
ഈ മാസത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉല്‍പാദനം 35.64 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇത് 26.92 ദശലക്ഷം യൂണിറ്റായിരുന്നു. ഷോളയാര്‍, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മൂഴിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്‌ഇബിയുടെ കണക്കനുസരിച്ച് അണക്കെട്ടുകളില്‍ കാലവര്‍ഷത്തില്‍ 70 ശതമാനവും തുലാവര്‍ഷത്തില്‍ 30 ശതമാനവും വെള്ളം എത്തുമെന്നാണ്. പ്രളയത്തെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു തയാറാക്കിയ റൂള്‍ കര്‍വ് അനുസരിച്ച് വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.