അഫ്‌ഗാൻ ഐക്യദാർഢ്യ സദസ് സങ്കെടുപ്പിച്ചു.
അഫ്‌ഗാൻ ഐക്യദാർഢ്യ സദസ് സങ്കെടുപ്പിച്ചു.
മീനങ്ങാടി: മീനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സായാഹ്‌ന സദസ്സ് സങ്കെടുപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വ വിരുദ്ധവും ഹിംസാത്മകവുമായ താലിബാൻ ലോക ജനതയ്ക്കു ഭീഷണി ആണെന്ന് അദ്ദേഹം പറഞ്ഞു. മത മൗലിക വാദികൾ എവിടെയൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അവിടെയൊക്കെ ജനം ദുരിതം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സിറിൽ ജോസ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, ലിന്റോ കുര്യാക്കോസ്, ജെസ്റ്റിൻ ജോഷ്വ, മിഥുൻ എം, സതീഷ് വി.എ, ജിബിൻ നൈനാൻ, ജോബിൻ വി.എ, അഖിൽ .കെ തുടങ്ങിയവർ നേതൃത്വം നൽകി.