മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വൈത്തിരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടപ്പടി ചുണ്ട വീട്ടിക്കാട് ആനപ്പാറ പൂക്കുന്നത്ത് വീട്ടിൽ പി. ഹർഷാദ് അലി (28) ആണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും വൈത്തിരി പോലീസ് സംഘവും വൈത്തിരിയിൽ നടത്തിയ വാഹന പരിശോധനയിലാണ് 250 മില്ലിഗ്രാം
എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
മയക്കുമരുന്നു വിപണിയിൽ അമ്പതിനായിരത്തോളം രൂപ വില മതിക്കുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.